May 2024
ലുലു ഗ്രൂപ്പ് ഇന്തോനേഷ്യയിൽ 15 ഹൈപ്പർമാർക്കറ്റുകളും 25 എക്സ്പ്രസ് മാർക്കറ്റുകളും ആരംഭിക്കും
Posted on: September 6, 2020
കൊച്ചി : ലുലു ഗ്രൂപ്പ് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്തോനേഷ്യയിൽ 15 ഹൈപ്പർമാർക്കറ്റുകളും 25 എക്സ്പ്രസ് മാർക്കറ്റുകളും ആരംഭിക്കും. ലുലുവിന്റെ ഇന്തോനേഷ്യയിലെ നാലാമത്തെ ഹൈപ്പർമാർക്കറ്റ് ജാവ പ്രവിശ്യയിലെ ഡെപ്പോക്ക് ദ പാർക്ക് സവങ്കൻ മാളിൽ തുറന്നു. ഇന്തോനേഷ്യൻ സാമ്പത്തക കാര്യ ഉപമന്ത്രി ഡോ. റൂഡി സലാഹുദ്ദീൻ ഹൈപ്പർമാർക്കറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു. 65,000 ചതുരശ്രയടി വിസ്തീർണത്തിലുള്ളതാണ് പുതിയ ഹൈപ്പർമാർക്കറ്റ്.
ഈ വർഷം അവസാനത്തോടെ രണ്ട് ഹൈപ്പർമാർക്കറ്റുകൾ കൂടി ഇന്തോനേഷ്യയിൽ ആരംഭിക്കുമെന്ന് വീഡിയോ കോൺഫറൻസിലൂടെ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി അറിയിച്ചു. ഈ വർഷം അവസാനത്തോടെ ആഗോളതലത്തിൽ ലുലു ഹൈപ്പർമാർക്കറ്റുകളുടെ എണ്ണം 200 ആകുമെന്നാണ് പ്രതീക്ഷയെന്നും യൂസഫലി പറഞ്ഞു.
TAGS: Indonesia | Lulu Express Markets | LuLu Group International | LuLu Hyper Market | M.A Yusuff Ali |
ട്രാന്സിപ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞത്തിന് അനുമതി
യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15 ശതമാനം വര്‍ധിച്ചു
നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന