മലബാര്‍ ഗോള്‍ഡ് ഇന്ത്യയില്‍ വന്‍വികസനത്തിന്

Posted on: August 5, 2020

 

 

 

കോഴിക്കോട് : മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ഇന്ത്യയിലും വിദേശത്തും സാന്നിധ്യം വിപുലീകരിക്കുന്നതിന്റെ ഭാഗമായി രണ്ടു പുതിയ ഷോറൂമുകള്‍കൂടി ആരംഭിച്ചു. തമിഴ്‌നാട്ടിലെ കുംഭകോണത്തും പഞ്ചാബിലെ ചണ്ഡീഗഢിലുമാണ് പുതിയ ഷോറൂമുകള്‍ ആരംഭിച്ചത്.

ബിഹാറിലെ പട്‌ന, തെലങ്കാനയിലെ ഖമ്മം, ഉത്തര്‍പ്രദേശിലെ ലഖ്‌നൗ, ഖാസിയാബാദ്, മഹാരാഷ്ട്രയിലെ താനെ, വാഷി, ഡല്‍ഹിയിലെ ദ്വാരക, മധ്യപ്രദേശിലെ ഇന്ദോര്‍, കര്‍ണാടകയിലെ കുമ്മനഹാളി, മല്ലേശ്വരം, ഒഡിഷയിലെ ഭുവനേശ്വര്‍, ആന്ധ്രപ്രദേശിലെ ശ്രീകാകുളം,ന്നിവിടങ്ങളില്‍ ഈ വര്‍ഷം തന്നെ പുതിയ ഷോറൂമുകള്‍ ആരംഭിക്കും.

മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി, അഹമ്മദ് മാണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വഴിയാണ് ഷോറൂമുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഗ്രൂപ്പ് സീനിയര്‍ ഡയറക്ടര്‍മാര്‍, മാനേജ്‌മെന്റ് ടീം അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കരുതലോടെ മുന്നോട്ടുനീങ്ങുകയെന്ന ആശയത്തിലൂന്നി ക്രിയാത്മകമായി വിപണിയില്‍ നിലകൊള്ളാനും വികസനപരിപാടികളുമായി മുന്നോട്ടുപോകാനുമുള്ള നയപരമായ തീരുമാനത്തിന്റ ഭാഗമായാണ് പ്രവര്‍ത്തനസജ്ജമായ ഷാറൂമുകള്‍ ഉപഭോക്താക്കള്‍ക്ക് തുറന്നുകൊടുക്കുന്നത്.

സ്വര്‍ണാഭരണവിത്പ്പന മേഖലയില്‍ 27 വര്‍ഷം പൂര്‍ത്തിയാക്കുന്ന മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ആഭരണ റീട്ടെയില്‍ വിത്പ്പനരംഗത്ത് അഭൂതപൂര്‍വമായ വളര്‍ച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇന്ത്യയിലും വിദേശത്തുമായി 260-ല്‍പരം ഷോറൂമുകള്‍ക്കുപുറമേ ആഭരണനിര്‍മാണരംഗത്തും കമ്പനിയുടെ സാന്നിധ്യം ശക്തമാണ്.

TAGS: Malabar Gold |