ഫെയർ ആൻഡ് ലവ്‌ലിയിൽ ഇനി ലവ്‌ലി മാത്രം

Posted on: June 26, 2020

ന്യൂഡൽഹി : പ്രശസ്ത മുഖസൗന്ദര്യ ക്രീമായ ഫെയർ ആൻഡ് ലവ്‌ലിയുടെ പേരിൽ നിന്ന് ഫെയർ എന്ന വാക്ക് നീക്കുന്നു. ആഗോളതലത്തിൽ വർണവെറിക്ക് എതിരായ സമീപനത്തിന്റെ ഭാഗമാണ് ഉത്പന്നത്തിന്റെ പേരുമാറ്റമെന്ന് നിർമാതാക്കളായ ഹിന്ദുസ്ഥാൻ യൂണിലീവർ അറിയിച്ചു.

സൗന്ദര്യ സങ്കൽപത്തിൽ ത്വക്കിന്റെ എല്ലാ നിറങ്ങളെയും ഒരു പോലെ കാണുന്ന നിലപാട് തങ്ങളുടെ എല്ലാ ഉത്പന്നങ്ങളുടെയും കാര്യത്തിൽ പിന്തുടരുമെന്ന് എച്ച് യു എൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സഞ്ജീവ് മെഹ്ത വ്യക്തമാക്കി. പുതിയ പേര് അംഗീകാരത്തിന് സമർപ്പിച്ചിരിക്കുകയാണ്. ഏതാനും മാസൾക്കകം പേരുമാറ്റം നടപ്പാക്കും. വനിത ശാക്തീകരണം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ഫെയർ ആൻഡ് ലവ്‌ലി ഫൗണ്ടേഷന്റെ പേരും മാറ്റുമെന്ന് എച്ച് യു എൽ അറിയിച്ചു.