ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ജി എസ് കെ കണ്‍സ്യൂമര്‍ ഹെല്‍ത്ത് കെയറിനെ സ്വന്തമാക്കി

Posted on: December 4, 2018

മുംബൈ : രാജ്യത്തെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ ഉത്പന്ന നിര്‍മാതാക്കളായ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ഗ്ലാക്‌സോ സ്മിത്ത്‌ക്ലൈന്‍ (ജി എസ് കെ ) കണ്‍സ്യൂമറിനെ സ്വന്തമാക്കി. 31,700 കോടി രൂപയുടേതാണ് ഇടപാട്. കണ്‍സ്യൂമറിനെ സ്വന്തമാക്കി. 31,700 കോടി രൂപയുടേതാണ് ഇടപാട്. കണ്‍സ്യൂമര്‍ ഉത്പന്നമേഖലയിലെ രാജ്യത്തെ ഏറ്റവും വലിയ ഇടപാടാണിത്.

ഹോര്‍ലിക്‌സ് ബ്രാന്‍ഡ് ഉള്‍പ്പെടെയുള്ള ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയാണ് ജി എസ് കെ ഇടപാട് പ്രകാരം ഗ്ലാക്‌സോ കണ്‍സ്യൂമര്‍ ഇന്ത്യ ഓഹരി ഉടമകള്‍ക്ക് ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ ഓഹരി 4.39 അനുപാതത്തില്‍ ലഭിക്കും.

കഴിഞ്ഞ മാര്‍ച്ചില്‍ ഹോര്‍ലിക്‌സ് ഉള്‍പ്പെടെയുള്ള ആരോഗ്യ സംരംക്ഷണ ഉത്പന്നങ്ങളുടെ ബ്രാന്‍ഡ് വില്ക്കാനൊരുങ്ങുന്നതായി ഗ്ലാക്‌സോയുടെ ചീഫ് എക്‌സിക്യൂട്ടീവ് എമ്മ വാമ്‌സ് ലി അറിയിച്ചിരുന്നു.

2018 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തിലെ കണക്കുകള്‍ പ്രകാരം വര്‍ഷത്തിലെ കണക്കുകള്‍ പ്രകാരം 4,200 കോടി രൂപയാണ് ജി എസ് കെ കണ്‍സ്യൂമര്‍ ഇന്ത്യയുടെ വിറ്റുവരവ്. ഹോര്‍ലിക്‌സ്, ബൂസ്റ്റ് എന്നിവ ഉള്‍പ്പെടെയാണിത്.