കോവിഡ് പ്രതിരോധവുമായി ഹിന്ദുസ്ഥാന്‍ യൂണിലിവര്‍

Posted on: June 18, 2021

കൊച്ചി : ഹിന്ദുസ്ഥാന്‍ യുണിലിവര്‍ നഗരത്തിലെ രണ്ടു പോലീസ് സ്റ്റേഷനുകള്‍ക്ക് കോവിഡ് പ്രതിരോധ സാമഗ്രികള്‍ കൈമാറി. സെന്‍ട്രല്‍ പോലീസ് സ്റ്റേഷനും, നോര്‍ത്ത് പോലീസ് സ്‌റ്റേഷനുമാണ് 5,000 മാസ്‌ക്കുകള്‍, 100 ഡിജിറ്റല്‍ തെര്‍മോമീറ്ററുകള്‍, 12 പള്‍സ് ഓക്‌സി മീറ്ററുകള്‍, സാനിറ്റൈസറുകള്‍, ഹാന്‍ഡ് വാഷ് എന്നിവ നല്‍കിയത്.

ജനറല്‍ മാനേജര്‍ ഡി. ബാലമുരുകന്‍, എച്ച്ആര്‍ എക്‌സിക്യൂട്ടീവ് എം.ബി. ഷിലിന്‍, ജീവനക്കാരുടെ പ്രതിനിധി കനീഷ് സേവ്യര്‍എന്നിവരില്‍ നിന്ന സെന്‍ട്രല്‍ അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍എ.ജെ. തോമസ്, നോര്‍ത്ത് സിഐ പ്രദീപ്കുമാര്‍ എന്നിവര്‍ ഏറ്റുവാങ്ങി.

ആരോഗ്യ വകുപ്പിനു നല്‍കുന്നതിനായി അന്‍പതു ലക്ഷം രൂപ വിലമതിക്കുന്ന ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ നേരത്തെ ജില്ലാ കളക്ടര്‍ എസ്. സുഹാസിനു കൈമാറിയിരുന്നു.