ഹിന്ദുസ്ഥാൻ യൂണിലീവറിന് 9.8 ശതമാനം അറ്റാദായവളർച്ച

Posted on: July 18, 2016

Hindustan-Unilever-building

മുംബൈ : ഹിന്ദുസ്ഥാൻ യൂണിലീവറിന് (എച്ച് യു എൽ) നടപ്പ് സാമ്പത്തിക വർഷം ജൂൺ 30 ന് അവസാനിച്ച ഒന്നാം ക്വാർട്ടറിൽ 1,173.90 കോടി രൂപ അറ്റാദായം. മുൻവർഷം ഇതേകാലയളവിൽ 1,069.16 കോടി രൂപയായിരുന്നു അറ്റാദായം. 9.8 ശതമാനം അറ്റാദായ വളർച്ച നേടി.

വിറ്റുവരവ് 3.62 ശതമാനം വർധിച്ച് 8,128.18 കോടിയായി. 2015-16 ലെ ഒന്നാം ക്വാർട്ടറിൽ 7,844.47 കോടിയായിരുന്നു വിറ്റുവരവ്. കമ്പനിയുടെ ചെലവുകൾ 6,407.39 കോടിയിൽ നിന്ന് 6,585.58 കോടിയായി വർധിച്ചു.