ഗൂഗിള്‍ വോഡഫോണ്‍ ഐഡിയയില്‍ നിക്ഷേപിച്ചേക്കും

Posted on: May 29, 2020

മുംബൈ : സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ടെലികോം കമ്പിയായ വോഡഫോണ്‍ – ഐഡിയയില്‍ മൂലധന നിക്ഷേപത്തിന് ആഗോള സേര്‍ച്ച് എന്‍ജിന്‍ കമ്പനിയായ ഗൂഗിള്‍ ഒരുങ്ങുന്നു.

വോഡവോണ്‍ ഐഡിയയുടെ അഞ്ചുശതമാനം ഓഹരികള്‍ സ്വന്തമാക്കുകയാണ് ലക്ഷ്യം. പക്ഷെ, എത്ര തുകയുടേതാണ് ഇടപാടെന്ന് വ്യക്തമല്ല.

റിലയന്‍സിന്റെ ജിയോ പ്ലാറ്റ്‌ഫോംസില്‍ ഫെയ്‌സ്ബുക്ക് 43.574 കോടി രൂപ നിക്ഷേപിച്ച് 9.99 ശതമാനം ഓഹരി സ്വന്തമാക്കിയ പശ്ചാത്തലത്തിലാണ് ഗുഗിളിന്റെ നീക്കം. ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റിന് ജിയോയില്‍ കണ്ണുണ്ടായിരുന്നെങ്കിലും ഇടപാട് നടന്നില്ല. പ്രതിസന്ധിയില്‍പെട്ട് ഉലയുന്ന വോഡഫോണ്‍ ഐഡിയയില്‍ ഓഹരി പങ്കാളിത്തം സ്വന്തമാക്കി തിരിച്ചടിക്കാനാണ് നീക്കം.