ജിയോയില്‍ നിക്ഷേപവുമായി വിസ്റ്റ ഇക്വിറ്റി

Posted on: May 9, 2020

ന്യൂഡല്‍ഹി : ഫേസ് ബുക്കിനും  സില്‍വര്‍ലേക്കിനും പിന്നാലെ റിലയന്‍സിന്റെ ജിയോ ഫ്‌ളാറ്റ്‌ഫോംസില്‍ വമ്പന്‍ നിക്ഷേപവുമായി മറ്റൊരു കമ്പനിയും. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിസ്റ്റ ഇക്വിറ്റി പാര്‍ട്‌ണേഴ്‌സ് എന്ന പ്രൈവറ്റ് ഇക്വിറ്റി കമ്പനിയാണ് 11.367 കോടിയുടെ നിക്ഷേപവുമായി എത്തുന്നത്. ഇതോടെ റിലയന്‍സ് ഇൻഡസ്ട്രീസിന്റെ
ഉപസ്ഥാപനമായ ജിയോ ഫ്‌ളാറ്റ്‌ഫോംസില്‍ വിസ്റ്റയ്ക്ക് 2.32 ശതമാനം ഓഹരിയുടെ ഉടമസ്ഥാവകാശം ലഭിക്കും.

ജിയോ പ്ലാറ്റ്‌ഫോംസിന്റെ ഓഹരി മൂല്യം 4.91 ലക്ഷം കോടി രൂപയാകും. രണ്ടാഴ്ചയ്ക്കിടെ 3 സ്ഥാപനങ്ങളില്‍ നിന്നായി ജിയോ സമാഹരിച്ചത് 60,596.37 കോടി രൂപയുടെ നിക്ഷേപമാണ്. ഫേസ് ബുക്ക് 43,574 കോടിയും, സില്‍വര്‍ ലേക്ക് 5,665.75 കോടിയും നിക്ഷേപിച്ചു.