നിരക്കുകളിൽ മാറ്റമില്ലാതെ റിസർവ് ബാങ്കിന്റെ പണനയം

Posted on: February 6, 2020

ന്യൂഡൽഹി : നിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് നടപ്പ് സാമ്പത്തിക വർഷത്തെ അവസാന പണനയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് 5.15 ശതമാനവും റിവേഴ്‌സ് റിപ്പോ നിരക്ക് 4.90 ശതമാനമായി തുടരും. നിരുക്കുകളിൽ മാറ്റം വരുത്താത്ത സാഹചര്യത്തിൽ വായ്പ പലിശയിലും മാറ്റം വരാനിടയില്ല.

2019 ൽ അഞ്ച് തവണയായി 1.35 ശതമാനം നിരക്ക് കുറച്ചത് പലിശനിരക്ക് വൻതോതിൽ കുറയാനിടയാക്കി. ഉപഭോക്തൃ വിലസൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഡിസംബറിലെ 7.35 ശതമാനത്തിൽ നിന്ന് ജനുവരിയിൽ 7 ശതമാനമായി കുറഞ്ഞു. വരുന്ന ഏതാനും മാസങ്ങൾക്കുള്ളിൽ 6 ശതമാനത്തിലെത്തുമെന്നാണ് പ്രതീക്ഷ.