ചൈനയിലെ ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ നടപടി

Posted on: January 27, 2020

ന്യൂഡൽഹി : കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ ചൈനയിലെ ഇന്ത്യൻ പൗരൻമാരെ ഒഴിപ്പിക്കാൻ സർക്കാർ നടപടി തുടങ്ങി. വിദ്യാർത്ഥികളും ബിസിനസുകാരും ജോലിക്കാരുമായി ആയിരക്കണക്കിന് ഇന്ത്യക്കാരാണ് ചൈനയിലെ വിവിധ പ്രവിശകളിലുള്ളത്. കൊറോണ വൈറസ് ബാധ കണ്ടെത്തിയ വുഹാനിൽ മാത്രം 46 ഇന്ത്യൻ വിദ്യാർത്ഥികളുണ്ട്. ഇവരിൽ 20 പേരും കേരളത്തിൽ നിന്നുള്ളവരാണ്.

പാസ്‌പോർട്ട് കൈവശമില്ലാത്ത ഇന്ത്യക്കാർ ഉടനടി ബന്ധപ്പെടണമെന്ന് ബീജിംഗിലെ ഇന്ത്യൻ എംബസി അറിയിച്ചു. അമേരിക്കൻ പൗരൻമാരെ പ്രത്യേക വിമാനത്തിൽ ഒഴിപ്പിക്കുമെന്ന് യുഎസ് ഗവൺമെന്റ് വ്യക്തമാക്കിയതിനു പിന്നാലെയാണ് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം രംഗത്ത് വന്നിട്ടുള്ളത്.