രാജ്യത്ത് കോവിഡ് രോഗികള്‍ 58,000

Posted on: May 9, 2020

ന്യൂഡല്‍ഹി : രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 58,031 ആയി. 16,540 പേര്‍ സുഖം പ്രാപിച്ചപ്പോള്‍ 1923 പേര്‍ മരിച്ചു. ഇന്നലെ വൈകിട്ടുവരെയുള്ള 24 മണിക്കൂറിനിടെ 3390 പേര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചു.

രോഗികളും എണ്ണം കുതിച്ചുയരുകയാണ്. 19,063 രോഗികളാണ് മഹാരാഷ്ട്രയിലുള്ളത്. ഗുജറാത്തില്‍ 7012, ഡല്‍ഹി 5980, തമിഴ്‌നാട് 6009. ഏറ്റവുമധികം മരണം സംഭവിച്ചത് മഹാരാഷ്ട്ര (731), ഗുജറാത്ത്  (425), മധ്യപ്രദേശ് (193) എന്നിവിടങ്ങളിലാണ്. കേരളത്തില്‍ ഇതുവരെ കോവിഡ് ബാധിച്ച 503 പേരില്‍ 484 പേര്‍ രോഗമുക്തരായി.

ലോകത്തെ ആകെ 39,67,808 കൊവിഡ് രോഗികള്‍. 2,73,534 പേര്‍ മരിച്ചു. ലോകരാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ളത് യുകെ(14%) , ഫ്രാന്‍സ്(14%), ഇറ്റലി (13%), സ്‌പെയിന്‍ (10.11%), യുഎസ്എ (5.95%). രോഗികള്‍ ഏറ്റവും കുറവ് രേഖപ്പെടുത്തുന്നത് റഷ്യ(0.9%), ഇന്ത്യ(3.34%).