വിദേശത്തുനിന്നെത്തുന്ന എല്ലാവര്‍ക്കും പരിശോധന

Posted on: March 5, 2020

നെടുമ്പാശ്ശേരി : കൊറോണ വ്യാപിച്ചതിനെത്തുടര്‍ന്ന് വിദേശത്തുനിന്ന് എത്തുന്ന എല്ലാ യാത്രക്കാരെയും പരിശോധിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു. കൊച്ചി ഉള്‍പ്പെടെ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ബുധനാഴ്ച മുതല്‍ വിദേശ യാത്രക്കാര്‍ക്ക് പരിശോധന ഏര്‍പ്പെടുത്തി.
ഇതുവരെ ചൈന, സിങ്കപ്പൂര്‍, തായ്‌ലാന്റ്, മലേഷ്യ, ദക്ഷിണ കൊറിയ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാരെ മാത്രമാണു പരിശോധിച്ചിരുന്നത്.

വിദേശത്തുനിന്നെത്തുന്ന എല്ലാ യാത്രക്കാരെയും തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് ശരീരോഷ്മാവ് പരിശോധിക്കും. ലക്ഷണം കണ്ടാല്‍ ഐസൊലേഷന്‍ വാര്‍ഡിലേക്കു മാറ്റുക. പരിശോധനകള്‍ക്ക് കൂടുതല്‍ ഡോക്ടര്‍മാരെ നിയോഗിച്ചു. കൊച്ചി വിമാനത്താവളത്തില്‍ 22 ഡോക്ടര്‍മാരടക്കം 50 അംഗ സംഘമാണ് പരിശോധിക്കുന്നത്.

സൗദിക്കുപുറമേ കുവൈത്തും ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് യാത്രാ നിയന്ത്രണമേര്‍പ്പെടുത്തി. കൊറോണ ബാധയില്ലെന്നു സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുള്ളവരെ മാത്രമേ കുവൈത്തിലിറങ്ങാന്‍ അനുവദിക്കൂ.
കുവൈത്ത് എംബസിയുടെ അംഗീകാരമുള്ള ആശുപത്രികളില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വേണമെന്ന നിബന്ധനയുമുണ്ട്. ഈ മാസം എട്ടുമുതലാണ് നിയന്ത്രണമേര്‍പ്പെടുത്തിയത്.
എട്ടുമുതല്‍ 15 വരെയുള്ള തീയതികളില്‍ എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളില്‍ കുവൈത്തിലേക്ക് ബുക്ക് ചെയ്തിട്ടുള്ള യാത്രക്കാര്‍ക്ക്, യാത്രാ തീയതി മുതല്‍ ഏഴുദിവസം വരെയുള്ള തീയതികളിലേക്ക് യാത്ര മാറ്റാന്‍ സൗകര്യമേര്‍പ്പെടുത്തി.

ചൈനയ്ക്കു പുറമേ ഇറ്റലി, ഇറാന്‍, ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കും ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തി. ഇവര്‍ക്ക് ഇ-വിസയും നല്‍കില്ല. നേരത്തേ അനുവദിച്ച വിസയും താത്കാലികമായി റദ്ദാക്കും. ഒഴിച്ചുകൂടാനാവാത്ത കാര്യങ്ങള്‍ക്ക് എത്തുന്നവരെ ഇറക്കാന്‍ അനുവദിക്കും.
ഇതിന് എംബസി വഴിയുള്ള പ്രത്യേക അനുമതി വേണം. വിമാനജീവനക്കാര്‍, ഒ.സി.എ. കാര്‍ഡുടമകള്‍ എന്നിവര്‍ക്കുവിലക്കില്ല. ചൈന, ഇറാന്‍, ദക്ഷിണകൊറിയ, ഇറ്റലി എന്നീ

TAGS: Corona Virus |