ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്ന 10 രാജ്യങ്ങളില്‍ ഇപ്പോള്‍ ഇന്ത്യയും

Posted on: May 25, 2020

ന്യൂഡല്‍ഹി : ലോകമെമ്പാടും ഏറ്റവും കൂടുതല്‍ കോവിഡ് സ്ഥിരീകരിച്ച കേസുകളില്‍ പത്താം സ്ഥാനത്താണ് ഇന്ത്യ. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 6,977 പേര്‍ക്ക് രോഗം സ്വിരീകരിച്ചു. ഇതോടെ രോഗികളുടെ എണ്ണം 1,38,845 ആയി ഉയര്‍ന്നു. ഇതുവരെ 4021 പേര്‍ മരിച്ചു. നിലവില്‍ 77,103 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. 57,720 രോഗികളെ ഡിസ്ചാര്‍ജ് ചെയ്തു.

കഴിഞ്ഞ നാല് ദിവസത്തിനിടെ കേരളത്തില്‍ 181 പേര്‍ക്കാണ് കോവിഡ് – 19സ്ഥിരീകിരച്ചത്. ഇന്ന് 3,041 പുതിയ കോവിഡ് -19 കേസുകളും 58 മരണങ്ങളും മഹാരാഷ്ട്ര റിപ്പോര്‍ട്ട് ചെയ്തു. മുംബൈയില്‍ മാത്രം 28,817കോവിഡ് കേസുകളുണ്ട്, ഇതില്‍ 949 പേര്‍ക്ക് ഇതുവരെ  ജീവന്‍ നഷ്ടപ്പെട്ടു