24 മണിക്കൂറിനിടെ ഇന്ത്യയില്‍ കോവിഡ് ബാധിച്ച് മരിച്ചത് 103 പേര്‍

Posted on: May 8, 2020

ന്യൂഡല്‍ഹി : 24 മണിക്കൂറിനിടെ ഇന്ത്യയില്‍ കോവിഡ് ബാധിച്ച് മരിച്ചത് 103 പേര്‍. 56,342 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് ബാധിച്ചത്. മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം 18,120 ആയി. 694 പേരാണ് ഇതുവരെ ഇവിടെ മരിച്ചത്. കേരളത്തില്‍ ചികിത്സയിലുള്ളത് 25 പേര്‍. പുതിയ രോഗികളില്ല.

ലോകത്താകെ കോവിഡ്-19 സ്ഥിരീകരിച്ചവരുടെ എണ്ണം 38,45,607 ആയി. 2,69,564 പേരാണ് ഇതുവരെ രോഗബാധിതരായി മരിച്ചത്. 13,43,054 പേര്‍ ഇതുവരെ രോഗമുക്തി നേടി. നിലവില്‍ 23 ലക്ഷം പേര്‍ ഇപ്പോഴും കോവിഡ് ബാധിതരാണ്. ഇതില്‍ 48,958 പേരുടെ നില അതീവ ഗുരുതരമാണ്.

യുഎസ്സില്‍ രോഗബാധിതരുടെ എണ്ണം 12,92,623 ആയി. ഇതുവരെ 76,928 പേരാണ് അമേരിക്കയില്‍ മാത്രം മരിച്ചത്. 16,995 പേര്‍ ഇപ്പോഴും ഗുരുതരാവസ്ഥയില്‍ തുടരുകയാണ് അമേരിക്കയില്‍.

കോവിഡ് ബാധിതരുടെ എണ്ണത്തിലും മരണത്തിലും യുകെ രണ്ടാം സ്ഥാനത്തെത്തി. യുകെയില്‍ മരിച്ചവരുടെ എണ്ണം 30,000 കടന്നു. 2.07 ലക്ഷം പേരിലാണ് ഇതുവരെ യുകെയില്‍ കോവിഡ് സ്ഥിരീകരിച്ചത്.

കോവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ റഷ്യ ജര്‍മ്മനിയെയും ഫ്രാന്‍സിനെയും മറികടന്നു. റഷ്യയില്‍ ഏപ്രില്‍ 30 ഓടെ രോഗം സ്ഥിരീകരിച്ചവര്‍ 10.6 ലക്ഷമായി ഉയര്‍ന്നു. റഷ്യ പുതിയ ഹോട്ട്‌സ്‌പോട്ടായേക്കുമെന്ന സൂചനകളാണ് പുതിയ കണക്കുകള്‍ നല്‍കുന്നത്.

TAGS: Corona Virus | Covid |