ഊബര്‍ ഈറ്റ്‌സിനെ സൊമാറ്റോ ഏറ്റെടുത്തു

Posted on: January 22, 2020

ന്യൂഡല്‍ഹി : ടാക്‌സി അപ് കമ്പനിയായ ഈബറിന്റെ ഓണ്‍ലൈന്‍ ഭക്ഷണ വിഭാഗമായ ഊബര്‍ ഈസ്റ്റിനെ ഇന്ത്യന്‍ കമ്പനിയായ സൊമാറ്റോ ഏറ്റെടുത്തു. ഊബര്‍ ഈസ്റ്റിന്റെ ഇടപാടുകാരെയും ഉപഭോക്താക്കളെയും ഇന്നലെ മുതല്‍ സൊമാറ്റയിലേക്കു മാറ്റിയിരിക്കുകയാണ്. എന്നാല്‍ ഊബര്‍ ഈസ്റ്റിന്റെ സ്റ്റാഫിനെ സൊമാറ്റോ ഏറ്റെടുക്കുന്നില്ല. ഊബര്‍ ഈസ്റ്റ് എന്ന ബ്രാന്‍ഡ് ഇന്ത്യയിലുണ്ടാകില്ല.

ഇടപാടിന്റെ മൂല്യം വെളിപ്പെചുത്തിയിട്ടില്ല. ഏകദേശം 35 കോടി ഡോളറിന്റേത് (2450 കോടി രൂപ) ആണെന്നു കണക്കാക്കുന്നു. ഊബറിന് സൊമാറ്റോയില്‍ 9.99 ശതമാനം ഓഹരിപങ്കാളിത്തവും ലഭിക്കും. സൊമാറ്റോയില്‍ നേരത്തെതന്നെ വന്‍ നിക്ഷേപം നടത്തിയിട്ടുള്ള ചൈനയിലെ ആലിബാബ ഗ്രൂപ്പിലെ ആന്റ് ഫിനാന്‍ഷ്യലില്‍ നിന്ന് ഈയിടെ സൊമാറ്റോ 15 കോടി ഡോളര്‍ കൂടി സമാഹരിച്ചിരുന്നു.

TAGS: Uber Easts | Zomato |