സൊമാറ്റോ ഇനീഷ്യല്‍ പബ്ലിക് ഓഫറിന് സെബിയുടെ അനുമതി

Posted on: July 6, 2021

മുംബൈ : ഭക്ഷണവിതരണ പ്ലാറ്റ്‌ഫോം കമ്പനിയായ സൊമാറ്റോയുടെ ഐ.പി.ഒ.യ്ക്ക് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി) അനുമതി നല്‍കി. 8,250 കോടി രൂപയുടെ ഐ.പി.ഒ.യ്ക്കാണ് കമ്പനി കഴിഞ്ഞ ഏപ്രിലില്‍ അപേക്ഷ നല്‍കിയത്.

ഐ.പി.ഒ. നടപടികളുമായി മുന്നോട്ടുപോകാമെന്ന് സൊമാറ്റോയെ സെബി അറിയിച്ചതായാണ് വിവരം. ഈ മാസം തന്നെ കമ്പനിയുടെ ഐ.പി.ഒ. ഉണ്ടാകുമെന്നും സൂചനയുണ്ട്.

7500 കോടി രൂപയുടെ പുതിയ ഓഹരികളാണ് കമ്പനി നല്‍കുന്നത്. ഇന്‍ഫോ എഡ് ഇന്ത്യയുടെപക്കലുള്ള 750 കോടിയുടെ ഓഹരികളും വിറ്റഴിക്കും.

 

TAGS: Zomato |