സൊമാറ്റോ ഐപിഒയ്ക്ക് അപ്സ്റ്റോക്കിലൂടെയും അപേക്ഷിക്കാം

Posted on: July 14, 2021

കൊച്ചി : ഫുഡ് ടെക് കമ്പനി സൊമാറ്റോയുടെ കന്നി പബ്ളിക് ഇഷ്യു ജൂലൈ 14-ന് തുടങ്ങി 16-ന് അവസാനിക്കും. ഒരു രൂപ മുഖവിലയുള്ള ഓഹരിക്ക് 72-76 രൂപ പ്രൈസ് ബാന്‍ഡാണ് നിശ്ചയിച്ചിട്ടുള്ളത്. ഇഷ്യു വഴി 9375 കോടി രൂപ സ്വരൂപിക്കുവാനാണ് കമ്പനി ലക്ഷ്യമിടുന്നത്. കുറഞ്ഞത് 195 ഓഹരിക്ക് (ഒരു ലോട്ട്) അപേക്ഷിക്കണം.

കമ്പനിയുടെ ജീവനക്കാര്‍ക്ക് 6.5 ദശലക്ഷം ഓഹരികള്‍ നീക്കി വച്ചിട്ടുണ്ട്. ഓഹരി ജൂലൈ 27-ന് ലിസ്റ്റ് ചെയ്യാനാണുദ്ദേശിക്കുന്നത്.രാജ്യത്തെ ഏറ്റവും വലിയ നിക്ഷേപ പ്ലാറ്റ്ഫോമുകളിലൊന്നായ അപ്‌സ്റ്റോക്സ് വഴി സൊമാറ്റോ ഇഷ്യുവിന് അപേക്ഷ നല്‍കാം. അതിനുള്ള ലളിതമായ നടപടിക്രമങ്ങള്‍ ചുവടെ:

ഇതിനായി അപ്സ്റ്റോക്സ് ആപ്ലിക്കേഷനിലോ വെബ്സൈറ്റിലോ ആദ്യം ലോഗ് ഇന്‍ ചെയ്യുക.
അടുത്തതായി നിക്ഷേപത്തിനുള്ള ഐപിഒ (സൊമാറ്റോ) തെരഞ്ഞെടുക്കുക
പ്രൈസ് ബ്രാന്‍ഡില്‍ ഏതു വിലയ്ക്കാണ് വാങ്ങുന്നതെന്നു നല്‍കുകയാണ് അടുത്ത പടി
തുടര്‍ന്ന് അപേക്ഷയ്ക്ക് സ്ഥിരീകരണം നല്‍കുക അവസാനമായി മൊബൈല്‍ യുപിഐ ആപ്ലിക്കേഷനില്‍
യുപിഐ മാന്‍ഡേറ്റ് അംഗീകരിച്ച് ആവശ്യമായ തുക നീക്കി വയ്ക്കുക.

 

TAGS: Zomato |