ടാറ്റാ മോട്ടോഴ്‌സില്‍ വി. ആര്‍. എസ്

Posted on: November 29, 2019

മുംബൈ : ശമ്പളച്ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി 1,600 ജീവനക്കാര്‍ക്ക് സ്വയം വിരമിക്കല്‍ പദ്ധതി (വി. ആര്‍. എസ്.) നടപ്പാക്കാന്‍ ടാറ്റാ മോട്ടോഴ്‌സ് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്.

യാത്രാ – വാണിജ്യ വാഹനവിപണന വിഭാഗത്തിലുള്‍പ്പെടെ വിവിധ വകുപ്പുകളിലുള്ള കുറച്ചുപേര്‍ക്ക് വി. ആര്‍. എസ്. നല്‍കുന്നതാണ് പരിഗണിക്കുന്നത്. സെപ്റ്റംബറിലെ വാഹനവില്‍പ്പനയുമായി താരതമ്യപ്പെടുത്തുമ്പോള്‍ കമ്പനിയുടെ ശബളച്ചെലവ് മുന്‍വര്‍ഷം ഇതേകാലയളവിലെ 5.9 ശതമാനത്തില്‍ നിന്ന് 10.7 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. ടാറ്റാ മോട്ടോഴ്‌സിന്റെ ഉടമസ്ഥതയിലുള്ള ജഗ്വാര്‍ ലാന്‍ഡ് റോവറില്‍ അധികമുള്ള ജീവനക്കാരെ പിരിച്ചുവിടാന്‍ അടുത്തിടെ നടപടിയെടുത്തിരുന്നു.

TAGS: Tata Motors |