മുത്തൂറ്റ് ഫിനാൻസ് ഐഡിബിഐ ബാങ്കിന്റെ മ്യൂച്വൽഫണ്ട് ബിസിനസ് ഏറ്റെടുക്കുന്നു

Posted on: November 19, 2019

മുംബൈ : മുത്തൂറ്റ് ഫിനാൻസ് ഐഡിബിഐ ബാങ്കിന്റെ മ്യൂച്വൽഫണ്ട് ്ബിസിനസ് ഏറ്റെടുത്തേക്കുമെന്ന് റിപ്പോർട്ട്. മ്യൂച്വൽഫണ്ട് കമ്പനിയായ ഐഡിബിഐ അസെറ്റ് മാനേജ്‌മെന്റ് ലിമിറ്റഡിന്റെ ഏറ്റെടുക്കൽ ഈ മാസം പൂർത്തിയാകുമെന്നാണ് സൂചന. മുത്തൂറ്റ് ഫിനാൻസ് ഈ വാർത്തകളോട് പ്രതികരിച്ചിട്ടില്ല.

ഇക്വിറ്റി, ഡെറ്റ്, ഹൈബ്രിഡ്, ഗോൾഡ് വിഭാഗങ്ങളായി 22 നിക്ഷേപ പദ്ധതികളാണ് ഐഡിബിഐ അസെറ്റ് മാനേജ്‌മെന്റ് ലിമിറ്റഡ് കൈകാര്യം ചെയ്യുന്നത്. 2018-19 ലെ കണക്കുകൾ പ്രകാരം 6,238 കോടി രൂപയുടെ ആസ്തികളാണ് ഐഡിബിഐ അസെറ്റ് കൈകാര്യം ചെയ്യുന്നത്.

എൽഐസിയുടെ നിയന്ത്രണത്തിലുള്ള ഐഡിബിഐ ബാങ്ക് മുഖ്യ ബിസിനസ് ഒഴികെയുള്ളവ കൈയൊഴിയുന്നതിന്റെ ഭാഗമായാണ് മ്യൂച്വൽഫണ്ട് ബിസിനസിൽ നിന്ന് പിൻമാറുന്നത്.