അധാര്‍മിക പ്രവര്‍ത്തനങ്ങള്‍ക്ക് തെളിവ് ലഭിച്ചില്ലെന്ന് ഇന്‍ഫോസിസ്

Posted on: November 5, 2019

ബംഗലുരു : ഇന്‍ഫോസിസിന്റെ വരുമാനവും ലാഭവും ഉയര്‍ത്തിക്കാണിക്കുന്നതിന് അധാര്‍മികരീതികള്‍ അവലംബിച്ചെന്ന പരാതി സാധൂകരിക്കുന്ന ഒരു തെളിവും ലഭിച്ചിട്ടില്ലെന്ന് കമ്പനി. കമ്പനി ചീഫ് എക്‌സിക്യുട്ടീവ് സലീല്‍ പരേഖിനെതിരെ കമ്പനിക്കും വാഷിംഗ്ടൺ ഡിസി യിലെ വിസില്‍ബ്ലോവര്‍ പ്രൊട്ടക്ഷന്‍ പ്രോഗ്രാം ഓഫീസിനുമാണ് ഇതു സംബന്ധിച്ച് പരാതി ലഭിച്ചത്.

പരാതി ഉറപ്പിക്കും വിധം പ്രഥമദൃഷ്ട്യാ ഒരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ല. അന്വേഷണം നടന്നുവരികയാണ്. ഇത് പൂര്‍ത്തിയാകുന്ന മുറയ്ക്ക് വിവരങ്ങള്‍ അറിയിക്കുമെന്നും ഇന്‍ഫോസിസ് എന്‍. എസ്. ഇ. യ്ക്കു നല്‍കിയ വിശദീകരണക്കുറിപ്പില്‍ വ്യക്തമാക്കി.

TAGS: Infosys |