ബാങ്ക് നിക്ഷേപത്തിൽ 12.3 % വളർച്ച

Posted on: November 17, 2014

Bank-Deposits-INR--big

ഇന്ത്യയിലെ ബാങ്ക് നിക്ഷേപത്തിൽ ജൂലൈ-സെപ്റ്റംബർ ക്വാർട്ടറിൽ 12.3 ശതമാനം വളർച്ച. ബാങ്ക് നിക്ഷേപം 2013-14 ലെ 72.26 ലക്ഷം കോടി രൂപയിൽ നിന്ന് 2014-15 ൽ 81.14 ലക്ഷം കോടി രൂപയായി. കഴിഞ്ഞവർഷം 11.5 ശതമാനമായിരുന്നു നിക്ഷേപ വളർച്ച.

നിക്ഷേപത്തിൽ 74 ശതമാനവും വായ്പയിൽ 71.7 ശതമാനവും പൊതുമേഖല ബാങ്കുകളുടെ നിയന്ത്രണത്തിലാണ്. നിക്ഷേപത്തിൽ 18.7 ശതമാനവും വായ്പയിൽ 20.5 ശതമാനവുമാണ് സ്വകാര്യബാങ്കുകളുടെ വിഹിതം. മൊത്തം വായ്പാ നിക്ഷേപ അനുപാതം 75.9 ശതമാനം.

ബാങ്ക് വായ്പകൾ കഴിഞ്ഞവർഷം രണ്ടാം ക്വാർട്ടറിലെ 48.88 ലക്ഷം കോടിയിൽ നിന്ന് 9.4 ശതമാനം വർധിച്ച് 61.57 ലക്ഷം കോടി രൂപയായി. വായ്പാ വളർച്ച മുൻവർഷം 15.05 ശതമാനമായിരുന്നു.