ആസ്ബസ്‌റ്റോസ് സാന്നിധ്യം : ജോൺസൺ ആൻഡ് ജോൺസൺ 33,000 ടിൻ ബേബി പൗഡർ തിരിച്ചുവിളിച്ചു

Posted on: October 20, 2019

വാഷിംഗ്ടൺ : ആസ്ബസ്റ്റോസ് സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് അമേരിക്കയിൽ വില്പന നടത്തിയ 33,000 ടിൻ ബേബി പൗഡർ ജോൺസൺ ആൻഡ് ജോൺസൺ തിരിച്ചുവിളിച്ചു. ഓൺലൈനിൽ വിറ്റ ഒരു ടിന്നിലാണ് യുഎസ് ആരോഗ്യവിഭാഗം ആസ്ബസ്‌റ്റോസിന്റെ സാന്നിധ്യം കണ്ടെത്തിയത്. തുടർന്ന് ഈ ബാച്ചിലുള്ള പൗഡർ ഉപയോഗിക്കരുതെന്ന് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജോൺസൺ ആൻഡ് ജോൺസൺ പൗഡറുകൾ കാൻസറിന് കാരണമാകുന്നതായി ആരോപിച്ച് 15,000 ലേറെ കേസുകൾ ഉപഭോക്താക്കൾ സമർപ്പിച്ചിട്ടുണ്ട്.

ആരോപണങ്ങൾ നിഷേധിച്ച കമ്പനി വീണ്ടും പരിശോധന നടത്തുമെന്ന് വ്യക്തമാക്കി. യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ് ട്രേഷനുമായി ബന്ധപ്പെട്ട് അന്വേഷണത്തിന്റെ കൂടുതൽ വിവരങ്ങൾ ആരാഞ്ഞിട്ടുണ്ടെന്ന് ജോൺസൺ ആൻഡ് ജോൺസൺ അറിയിച്ചു.