സ്വച്ഛത ഹി സേവ പദ്ധതിക്ക് പിന്തുണയുമായി ജോൺസൺ & ജോൺസൺ

Posted on: October 16, 2019

കൊച്ചി : രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ 150 ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച സ്വച്ഛത ഹി സേവ പദ്ധതിക്ക് പിന്തുണയുമായി ജോൺസൺ & ജോൺസൺ. രാജ്യത്തെമ്പാടുമുള്ള ജോൺസൺ & ജോൺസൺ ജീവനക്കാർ പദ്ധതിയുടെ ഭാഗമായി ശുചീകരണത്തിൽ ഏർപ്പെട്ടു. ജീവനക്കാരും കുടുംബാംഗങ്ങളും ചേർന്ന് 1057 കിലോഗ്രാമിലേറെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് നീക്കം ചെയ്തു.

പരിസ്ഥിതിയെ സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങളിൽ ജോൺസൺ & ജോൺസൺ പ്രതിജ്ഞാബദ്ധമാണെന്ന് മാനേജിംഗ് ഡയറക്ടർ (കൺസ്യൂമർ ഇന്ത്യ) വികാസ് ശ്രീവാസ്തവ പറഞ്ഞു.