അർബൻലാഡറിൽ രത്തൻ ടാറ്റാ നിക്ഷേപം നടത്തി

Posted on: November 15, 2014

UrbanLadder-big

ഓൺലൈൻ ഫർണിച്ചർ റീട്ടെയ്‌ലറായ അർബൻലാഡർ ഡോട്ട്‌കോമിൽ രത്തൻ ടാറ്റാ നിക്ഷേപം നടത്തി. നിക്ഷേപത്തിന്റെ മൂല്യം വെളിപ്പെടുത്തിയിട്ടില്ല. ബംഗലുരു ആസ്ഥാനമായുള്ള അർബൻലാഡർ 25 വിഭാഗങ്ങളിലായി 1,000 ലേറെ ഉത്പന്നങ്ങൾ ഓൺലൈനായി വിറ്റഴിക്കുന്നു. ആശിഷ് ഗോയലും രാജീവ് ശ്രീവാസ്തവയും ചേർന്ന് 2012 ജൂലൈയിലാണ് അർബൻ ലാഡർ ആരംഭിച്ചത്. 2015 മാർച്ചോടെ രാജ്യത്തെ 30 നഗരങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കാനാണ് അർബൻലാഡർ ലക്ഷ്യമിടുന്നത്.

നേരത്തെ ഇ-കൊമേഴ്‌സ് പോർട്ടലായ സ്‌നാപ്ഡീലിലും ഓൺലൈൻ ജുവല്ലറി റീട്ടെയ്‌ലറായ ബ്ലൂസ്‌റ്റോണിലും ടാറ്റാ ഗ്രൂപ്പ് മുൻ ചെയർമാൻ രത്തൻ ടാറ്റാ നിക്ഷേപം നടത്തിയിരുന്നു. ഇന്ത്യയിലെ ഇ-കൊമേഴ്‌സ് മേഖല 2020 ഓടെ 45 ബില്യൺ ഡോളറാകുമെന്നാണ് വിലയിരുത്തൽ. അടുത്ത ഏതാനും വർഷത്തേക്ക് 50 ശതമാനം വീതം വളർച്ചയുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.

ഈ വർഷം ജൂലൈയിൽ സ്റ്റെഡ് വ്യു കാപ്പിറ്റലിൽ നിന്നും 120 കോടി രൂപയുടെ (21 മില്യൺ ഡോളർ) മൂലധനം സമാഹരിച്ചിരുന്നു. സായ്ഫ് പാർട്‌ണേഴ്‌സും കലാരി കാപ്പിറ്റലും നേരത്തെ അർബൻലാഡറിൽ നിക്ഷേപം നടത്തിയിരുന്നു.