ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളുടെ പുതിയ പ്രീമിയം വരുമാനത്തില്‍ വളര്‍ച്ച

Posted on: October 14, 2019

കൊച്ചി : രാജ്യത്തെ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളുടെ പുതിയ പ്രീമിയം വരുമാനത്തില്‍ ഏപ്രില്‍ – സെപ്റ്റംബര്‍ കാലയളവില്‍ 35.1 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി. 1.26 ലക്ഷം കോടി രൂപയുടെ വരുമാനമാണ് ഇക്കാലയളവില്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ നേടിയത്.

പൊതുമേഖലാ കമ്പനിയായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ (എല്‍.ഐ.സി.) ആണ് വരുമാന വളര്‍ച്ചയില്‍ മുന്നില്‍. കമ്പനിയുടെ വരുമാനം 41.7 ശതമാനം വര്‍ധിച്ച് 89.980.2 കോടി രൂപയിലെത്തി.വിപണി വിഹിതത്തിന്റെ കാര്യത്തിലും എല്‍.ഐ.സി ഇക്കാലയളവില്‍ പ്രകടനം മെച്ചപ്പെടുത്തി. 68.2 ശതമാനത്തില്‍ നിന്ന് 71.5 ശതമാനമായാണ് വിപണി വിഹിതം എല്‍. ഐ. സി ഉയര്‍ത്തിയത്.

സ്വകാര്യമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളുടെ പുതിയ പ്രീമിയം വരുമാനത്തില്‍ 20.9 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. 35,777.9 കോടി രൂപയാണ് മേഖലയുടെ വരുമാനം. ഇക്കാലയളവില്‍ എസ്. ബി. ഐ. ലൈഫ് ഇന്‍ഷുറന്‍സിന്റെ പുതിയ പ്രീമിയം വരുമാനം 40.3 ശതമാനം വര്‍ധിച്ച് 7814.31 കോടി രൂപയായി.

എച്.ഡിഎഫ്‌സി ലൈഫ് ഇന്‍ഷൂറന്‍സിന്റെ വരുമാനം 27.4 ശതമാനവും ഐ.സി.ഐ.ഡി.ഐ പ്രഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സിന്റെ വരുമാനം 20.5 ശതമാനവും വര്‍ദ്ധിച്ചു.

TAGS: LIC |