ഇന്ത്യ 5.8 ശതമാനം വളരുമെന്ന് മൂഡീസ്

Posted on: October 11, 2019

കൊച്ചി : ഇന്ത്യ 2019-20 സാമ്പത്തിക വര്‍ഷം 5.8 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് മൂഡീസ് ഇന്‍വെസ്റ്റേഴ്‌സ് സര്‍വീസസിന്റെ അനുമാനം. 6.2 ശതമാനം വളരുമെന്നായിരുന്നു നേരത്തെ കണക്കാക്കിയിരുന്നത്.

റിസവര്‍വ് ബാങ്ക് കഴിഞ്ഞയാഴ്ച പുറത്തുവിട്ട അനുമാനമായ 6.1 ശതമാനത്തെക്കാള്‍ കുറവാണ് മൂഡീസിന്റെ പരിഷ്‌ക്കരിച്ച കണക്ക്. നിക്ഷേപങ്ങളില്‍ പ്രകടമായിരിക്കുന്ന മുരടിപ്പ് കണക്കിലെടുത്താണഅ മൂഡീസ് വളര്‍ച്ച അനുമാനം താഴ്ത്തിയിരിക്കുന്നത്.

നിക്ഷേപം കുറഞ്ഞത് ഉപഭോഗത്തെ ബാധിച്ചിട്ടുണ്ടെന്നും ഇത് ഗ്രാമീണ ഭവനങ്ങളില്‍ സാമ്പത്തിക വെല്ലുവിളി സൃഷ്ടിച്ചിരിക്കുകയാണെന്നും മൂഡീസ് വിലയിരുത്തി. തൊഴിലവസരങ്ങളിലെ വളര്‍ച്ചയും കുറഞ്ഞിട്ടുണ്ട്.
2020-21 ഓടെ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 6.6 ശതമാനമായി ഉയരുമെന്നും മൂഡീസ് വിലയിരുത്തുന്നു.