റിസർവ് ബാങ്ക് റിപ്പോ നിരക്കിൽ 0.35 ശതമാനം കുറവ് വരുത്തി

Posted on: August 7, 2019

മുംബൈ : റിസർവ് ബാങ്ക് റിപ്പോ നിരക്കിൽ 0.35 ശതമാനം കുറവ് വരുത്തി. റിപ്പോ നിരക്ക് നിലവിലെ 5.75 ശതമാനത്തിൽ നിന്ന് 5.40 ശതമാനമാകും. റിവേഴ്‌സ് റിപ്പോ നിരക്കിൽ (5.15 ശതമാനം) മാറ്റമില്ല. ഇതോടെ ബാങ്കുകൾ പലിശ വീണ്ടും കുറയ്ക്കും. ഇതോടെ പലിശനിരക്ക് 9 വർഷത്തെ ഏറ്റവും കുറഞ്ഞ നിലവാരത്തിൽ എത്തി.

രാജ്യത്തിന്റെ ജിഡിപി വളർച്ച 2019-20 ൽ നേരത്തെ വിലയിരുത്തിയ 7 ശതമാനത്തിൽ നിന്ന് 6.9 ശതമാനമായി പുനർ നിർണയിച്ചു. പണനയ അവലോകന സമിതിയിലെ നാല് പേര് 35 ബേസിസ് പോയിന്റും രണ്ട് പേർ 25 ബേസിസ് പോയിന്റും നിരക്കിളവിന് വോട്ട്‌ചെയ്തു.

ഒക്‌ടോബർ 1,3,4 തീയതികളിലാണ് റിസർവ് ബാങ്കിന്റെ അടുത്ത പണനയ അവലോകന സമിതിയോഗം.