ടാറ്റാ ഗ്രൂപ്പ് ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള ബ്രാൻഡ്

Posted on: July 16, 2019

മുംബൈ : ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള ബ്രാൻഡായി ടാറ്റാ ഗ്രൂപ്പിനെ യുകെയിലെ ബ്രാൻഡ് ഫിനാൻസ് ഓഫ് ദ നേഷൻസ് ലീഡിംഗ് 100 ബ്രാൻഡ്‌സ് തെരഞ്ഞെടുത്തു. ഉപ്പു തൊട്ടു സോഫ്റ്റ്‌വേർ വരെയുള്ള ബിസിസുകളിൽ ഏർപ്പെട്ടിരിക്കുന്ന ടാറ്റാ ഗ്രൂപ്പിന്റെ ബ്രാൻഡ് മൂല്യം 19.55 ബില്യൺ ഡോളർ ആണ്. മുൻ വർഷത്തേക്കാൾ ബ്രാൻഡ് മൂല്യത്തിൽ 37 ശതമാനം വളർച്ചയാണ് ടാറ്റാ കൈവരിച്ചത്.

എൽഐസി, ഇൻഫോസിസ്, എസ് ബി ഐ എന്നിവയാണ് ലിസ്റ്റിലുള്ള ഏറ്റവും മൂല്യമുള്ള ഇന്ത്യൻ ബ്രാൻഡുകൾ.