സ്‌പെക്ട്രം ലേലം ടെലികോം കമ്മീഷൻ യോഗം 7 ന്

Posted on: November 4, 2014

Telecom-towers-big

അടുത്തഘട്ടം സ്‌പെക്ട്രം ലേലത്തെക്കുറിച്ച് ചർച്ചചെയ്യാൻ ടെലികോം കമ്മീഷൻ നവംബർ ഏഴിന് യോഗം ചേരും. യോഗത്തിന് മുന്നോടിയായി അഞ്ചാം തീയതി ടെലികോം കമ്പനികളുമായി ടെലികോം സെക്രട്ടറി കൂടിക്കാഴ്ച നടത്തുന്നുണ്ട്. സ്‌പെക്ട്രം ലേലത്തിന്റെ റിസർവ് പ്രൈസ് 10 ശതമാനം വർധിപ്പിക്കണമെന്ന് കഴിഞ്ഞമാസം ടെലികോം റെഗുലേറ്ററി അഥോറിട്ടി ശിപാർശ ചെയ്തിരുന്നു.

അടുത്ത വർഷം ഫെബ്രുവരിയിൽ 20 സർക്കിളുകളിൽ 1,800 മെഗാഹെർട്‌സ് ബാൻഡും 18 സർക്കിളുകളിൽ 900 മെഗാഹെർട്‌സ് ബാൻഡും ലേലം ചെയ്യും. 900 മെഗാഹെർട്‌സ് ബാൻഡിന് ഓരോ മെഗാഹെർട്‌സിനും 3004 കോടി രൂപ വീതവും 1,800 മെഗാഹെർട്‌സ് ബാൻഡിന് ഓരോ മെഗാഹെർട്‌സിനും 2,138 കോടി രൂപയുമാണ് വില നിശ്ചയിച്ചിട്ടുള്ളത്.

സ്‌പെക്ട്രം ലേലത്തിലൂടെ നടപ്പുവർഷം (2014-15) 45,471 കോടി രൂപയാണ് ബജറ്റിൽ ലക്ഷ്യമിട്ടിട്ടുള്ളത്. 2014 ഫെബ്രുവരിയിൽ നടന്ന ലേലത്തിൽ 61,162 കോടി രൂപയാണ് ഗവൺമെന്റിനു ലഭിച്ചത്.