എല്‍.ഐ.സിക്ക് 3.37 ലക്ഷം കോടി രൂപയുടെ പ്രീമിയം വരുമാനം

Posted on: July 3, 2019


കൊച്ചി : ലൈഫ് ഇന്‍ഷൂറന്‍സ് സ്ഥാപനമായ ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷ്ന്‍ ഓഫ് ഇന്ത്യയ്ക്ക് 2018-19 സാമ്പത്തിക വര്‍ഷത്തില്‍ മൊ ത്തം പ്രീമിയം വരുമാനം 3.37 ലക്ഷം കോടി രൂപയെക്കാള്‍ 6.08 ശതമാനം വളര്‍ച്ചയാണ് കൈവരിച്ചത്. വിവിധ പോളിസികളിലായി കൊടുത്ത തുക 2.51 ലക്ഷം കോടി രൂപയാണ്. മുന്‍ വര്‍ഷത്തെക്കാള്‍ 26.66 ശതമാനമാണ് വര്‍ധന. കഴിഞ്ഞ വര്‍ഷം 1.98 ലക്ഷം കോടി രൂപയാണ് നല്‍കിയത്. ഈ തുകയില്‍ 254.05 ലക്ഷം വ്യക്തിഗത പോളിസികളില്‍ കൊടുത്തുതീര്‍ത്ത 1.37 ലക്ഷം കോടിയും ഉള്‍പ്പെടുന്നു.
പുതിയ ബിസിനസില്‍ ആദ്യവര്‍ഷ പ്രീമിയം 1.42 ലക്ഷം കോടി രൂപയാണ്. 5.68 ശതമാനമാണ് വളര്‍ച്ച.

കോര്‍പ്പറേഷന്റെ ആകെ വരുമാനം 5.61 ലക്ഷം കോടി രൂപയാണ്. മുന്‍ വര്‍ഷത്തെക്കാള്‍ 7.10 ശതമാനമാണ് വര്‍ധന. മൊത്തം ആസ്തി 31.12 ലക്ഷം കോടി രൂപയാണ്. 9.38 ശതമാനമാണ് വര്‍ധന. പുതിയ സംരംഭങ്ങള്‍ മുഖേനയുള്ള പ്രീമിയം ശേഖരണത്തില്‍ 106 ശതമാനം വളര്‍ച്ച കൈവരിച്ചു. പെന്‍ഷന്‍ ആന്‍ഡ് ഗ്രൂപ്പ് സൂപ്പര്‍ അന്വേഷന്‍ ബിസിനസില്‍ പുതിയ ബിസിനസ് പ്രീമിയം 91.179.52 കോടി രൂപയാണ്.

TAGS: LIC |