എൽ ഐ സി 7,700 കോടിയുടെ ഓഹരികൾ വിറ്റഴിച്ചു

Posted on: November 3, 2014

Lic-of-india-B

ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ജൂലൈ – സെപ്റ്റംബർ ക്വാർട്ടറിൽ 14 കമ്പനികളുടെ 7,700 കോടിയുടെ ഓഹരികൾ വില്പന നടത്തി. അതേസമയം 10 സെൻസെക്‌സ് കമ്പനികളിലെ ഓഹരിവിഹിതം ഉയർത്താൻ 5,000 കോടിയുടെ ഓഹരികൾ വാങ്ങുകയും ചെയ്തു. പ്രോഫിറ്റ് ബുക്കിംഗിന്റെ ഭാഗമാണ് എൽ ഐ സി യുടെ വില്പനയെന്നാണ് വിപണി വൃത്തങ്ങളുടെ വിലയിരുത്തൽ.

റിലയൻസ് ഇൻഡസ്ട്രീസ്. ഇൻഫോസിസ്, ബജാജ് ഓട്ടോ എന്നീ കമ്പനികളിലെ ഓഹരിപങ്കാളിത്തമാണ് വർധിപ്പിച്ചത്. ലാർസൺ & ട്യൂബ്രോയിലാണ് എൽ ഐ സിക്ക് ഏറ്റവും കൂടുതൽ ഓഹരി പങ്കാളിത്തമുള്ളത്, 16.97 ശതമാനം.

ടാറ്റാ കൺസൾട്ടൻസി സർവീസസ്, ടാറ്റാ മോട്ടോഴ്‌സ്, ടാറ്റാ സ്റ്റീൽ, ടാറ്റാ പവർ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഹിൻഡാൽകോ തുടങ്ങിയ കമ്പനികളിലെ ഓഹരിപങ്കാളിത്തം എൽ ഐ സി കുറയ്ക്കുകയും ചെയ്തു. വിപ്രോ, ഗെയിൽ, ബിഎച്ച്ഇഎൽ, ഹീറോ മോട്ടോ കോർപ്, ഡോ, റെഡീസ് ലാബ് എന്നിവയിലെ ഓഹരിഘടനയിൽ മാറ്റം വരുത്തിയിട്ടില്ല.