റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ വിരാൽ ആചാര്യ രാജിവെച്ചു

Posted on: June 24, 2019

ന്യൂഡൽഹി : റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ വിരാൽ ആചാര്യ രാജിവെച്ചു. കാലാവധി അവസാനിക്കാൻ ആറു മാസം ബാക്കി നിൽക്കേയാണ് രാജി. ന്യൂയോർക്ക് യൂണിവേഴ്‌സിറ്റി ബിസിനസ് സ്‌കൂളിൽ അധ്യാപകനായിരുന്ന അദ്ദേഹം യുഎസിലേക്ക് മടങ്ങുകയാണെന്നാണ് സൂചന.

റിസർവ് ബാങ്കിന്റെ നാല് ഡെപ്യൂട്ടി ഗവർണർമാരിൽ ഒരാളായി 2017 ൽ ആണ് വിരാൽ ആചാര്യ നിയമിതനായത്. റിസർവ് ബാങ്കിന്റെ പണനയ രൂപീകരണ ചുമതലയിലായിരുന്നു അദ്ദേഹം.