കേരളത്തിൽ നിന്ന് വി. മുരളീധരൻ കേന്ദ്രമന്ത്രിയാകും

Posted on: May 30, 2019

ന്യൂഡൽഹി : ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ വി. മുരളീധരൻ കേന്ദ്രമന്ത്രിയാകും. കേരളത്തിലെ ജനങ്ങൾക്കുള്ള അംഗീകാരമാണ് തന്റെ സ്ഥാനലബ്ധിയെന്ന് വി. മുരളീധരൻ അഭിപ്രായപ്പെട്ടു.

തലശേരി സ്വദേശിയായ മുരളീധരൻ മഹാരാഷ്ട്രയിൽ നിന്നുള്ള രാജ്യസഭാംഗമാണ്. എബിവിപിയിലൂടെ രാഷ് ട്രീയത്തിൽ എത്തിയ അദ്ദേഹം പിന്നീട് ബിജെപിയിലും ആർ എസ് എസിലും ശക്തമായ സാന്നിധ്യമായി. ഏറെക്കാലം ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്നു. നെഹ്‌റു യുവകേന്ദ്ര ഡയറക്ടർ ജനറലായിരുന്നു. കഴിഞ്ഞ മന്ത്രിസഭയിലുണ്ടായിരുന്ന അൽഫോൻസ് കണ്ണന്താനത്തെ ഒഴിവാക്കി.