രാഹുലിന് റെക്കോർഡ് ലീഡ് ; നാല് എംഎൽഎ മാർ ലോകസഭയിലേക്ക്

Posted on: May 23, 2019

കൊച്ചി : തെരഞ്ഞെടുപ്പിൽ വിജയിച്ച നാല് സിറ്റിംഗ് എംഎൽഎ മാർ ലോകസഭയിലേക്ക്. കെ. മുരളീധരൻ (വടകര), ഹൈബി ഈഡൻ (എറണാകുളം), അടൂർ പ്രകാശ് (ആറ്റിങ്ങൽ), എ.എം.ആരിഫ് (ആലപ്പുഴ) എന്നിവരാണ് വിജയം നേടിയത്. എ. പ്രദീപ്കുമാർ, പി.വി. അൻവർ, ചിറ്റയം ഗോപകുമാർ, വീണ ജോർജ് എന്നീ എംഎൽഎ മാർ പരാജയപ്പെട്ടു.

ബിജെപി സ്ഥാനാർത്ഥികൾക്ക് ഇക്കുറിയും ലോകസഭയിലേക്ക് വിജയിക്കാനായില്ല. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന് രണ്ടാം സ്ഥാനത്തേക്കും പത്തനംതിട്ടയിൽ കെ. സുരേന്ദ്രനും തൃശൂരിൽ സുരേഷ് ഗോപിയും മൂന്നാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു.

ഓരോ മണ്ഡലത്തിലും ലീഡ് ചെയ്യുന്ന സ്ഥാനാർത്ഥിയുടെ പേര്, മണ്ഡലം, ലീഡ് നില എന്ന ക്രമത്തിൽ ചുവടെ

ശശി തരൂർ (തിരുവനന്തപുരം 62,018), അടൂർ പ്രകാശ് (ആറ്റിങ്ങൽ – 34,714), എൻ.. കെ. പ്രേമചന്ദ്രൻ (കൊല്ലം 1,33,546), ആന്റോ ആന്റണി (പത്തനംതിട്ട -44,492), കൊടിക്കുന്നിൽ സുരേഷ് (മാവേലിക്കര 59,492), എ. എം. ആരിഫ് (ആലപ്പുഴ – 13, 016), തോമസ് ചാഴികാടൻ (കോട്ടയം – 1,06,328), ഡീൻ കുര്യാക്കോസ് (ഇടുക്കി 1,71,053) ഹൈബി ഈഡൻ (എറണാകുളം – 1,69,510), ബെന്നി ബഹനാൻ (ചാലക്കുടി 1,23,728), ടി.എൻ. പ്രതാപൻ (തൃശൂർ – 93,688),

വി. കെ. ശ്രീകണ്ഠൻ (പാലക്കാട് – 11,941 ) രമ്യ ഹരിദാസ് (ആലത്തൂർ 1,58,637), ഇ.ടി. മുഹമ്മദ് ബഷീർ (പൊന്നാനി – 1,87,171), പി.കെ. കുഞ്ഞാലിക്കുട്ടി (മലപ്പുറം – 2,59,414 ), എം.കെ. രാഘവൻ (കോഴിക്കോട് – 87,151), കെ. മുരളീധരൻ (വടകര – 81,733) കെ. സുധാകരൻ (കണ്ണൂർ – 96,626), രാഹുൽ ഗാന്ധി (വയനാട് – 3,81,070), രാജ്‌മോഹൻ ഉണ്ണിത്താൻ (കാസർഗോഡ് – 38,680).