എൻഡിഎ 62 സീറ്റിൽ ലീഡ് ചെയ്യുന്നു

Posted on: May 23, 2019

ന്യൂഡൽഹി : ലോകസഭ തെരഞ്ഞെടുപ്പിന്റെ ആദ്യഫല സൂചനകൾ ലഭിക്കുമ്പോൾ ലീഡ് നില പ്രഖ്യാപിച്ച 99 മണ്ഡലങ്ങളിൽ 62 സീറ്റുകളിൽ എൻഡിഎ ലീഡ് ചെയ്യുന്നു. യുപിഎ 30 സീറ്റുകളിലും മറ്റുള്ളവർ 5 സീറ്റുകളിലും ലീഡ് ചെയ്യുന്നു.

കേരളത്തിൽ തിരുവനന്തപുരം മണ്ഡലത്തിലെ പോസ്റ്റൽ ബാലറ്റ് എണ്ണിയപ്പോൾ ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ ലീഡ് ചെയ്യുന്നു. എറണാകുളത്ത് ഹൈബി ഈഡനും വടകരയിൽ പി. ജയരാജനും ലീഡ് ചെയ്യുന്നു.