കാര്‍ വില്പനയില്‍ 20 ശതമാനം ഇടിവ്

Posted on: May 15, 2019

കൊച്ചി : യാത്രാവാഹന വില്പനയില്‍ ഏപ്രില്‍ 17.07 ശതമാനം ഇടിവ്. 2018 ഏപ്രില്‍2,98,504 യൂണിറ്റുകള്‍ വിറ്റപ്പോള്‍ 2019 ഏപ്രില്‍ 2,47,541 യൂണിറ്റുകള്‍ മാത്രമാണ് വില്ക്കാനായത്.

കാര്‍ വില്പന 19.93 ശതമാനം ഇടിഞ്ഞ് 1,60279 യൂണിറ്റുകളായെന്ന് രാജ്യത്തെ വാഹന കമ്പനികളുടെ കൂട്ടായ്മയായ സിയാം വ്യക്തമാക്കി. യൂട്ടിലിറ്റി വാഹനങ്ങളുടെ വില്പന 6.67 ശതമാനം ഇടിഞ്ഞ്73854 യൂണിറ്റുകളിലെത്തി.

ഇരുചക്രവാഹന വിപണിയില്‍ മോട്ടോര്‍സൈക്കിളുകളുടെ വില്പന 11.81 ശതമാനം കുറഞ്ഞ് 1084811 ആയപ്പോള്‍ സ്‌കൂട്ടറുകളുടേത് 25.89 ശതമാനം ഇടിഞ്ഞ് 489852 യൂണിറ്റുകളായി വാണിജ്യ വാഹനങ്ങളുടെ വില്പനയിലും ഇടിവുണ്ടായിട്ടുണ്ട്. രാജ്യത്തെ മൊത്തം വാഹന വില്പന ഏപ്രില്‍ 15.93 ശതമാനമാണ് ഇടിഞ്ഞത്. 2018 ഏപ്രില്‍ 2308294 യൂണിറ്റുകള്‍ വിറ്റപ്പോള്‍ 2019 ഏപ്രിലില്‍ അത് 20,01,096 ആയി കുറഞ്ഞു.

2018 ഡിസംബര്‍ മുതല്‍ രാജ്യത്ത് വാഹന വിപണിയില്‍ മാന്ദ്യം നിലനില്‍ക്കുകയാണെന്ന് സിയാം ഡയറക്ടര്‍ ജനറല്‍ വിഷ്ണു മാത്തൂര്‍ പറഞ്ഞു.

TAGS: Car Sales |