യാത്രാവാഹനങ്ങളുടെ വില്പനയിൽ 4.48 ശതമാനം വർധന

Posted on: November 10, 2016

car-sales-big

ന്യൂഡൽഹി : രാജ്യത്ത് യാത്രവാഹനങ്ങളുടെ വില്പന ഒക്‌ടോബറിൽ 4.48 ശതമാനം വർധന രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഒക്‌ടോബറിലെ 2,68,630 യൂണിറ്റുകളിൽ നിന്നും 2016 ഒക്‌ടോബറിൽ 2,80,677 യൂണിറ്റുകളായി.

എന്നാൽ കാർ വില്പന നേരിയ വളർച്ച മാത്രമാണ് രേഖപ്പെടുത്തിയത്. മുൻവർഷം ഒക്‌ടോബറിലെ 1,94,158 യൂണിറ്റുകളിൽ നിന്ന് 1,95,036 യൂണിറ്റുകളായി. വാണിജ്യ വാഹനങ്ങളുടെ വില്പന 11.9 ശതമാനം വർധിച്ച് 65,569 യൂണിറ്റുകളായി.

മോട്ടോർ സൈക്കിൾ വില്പന 10,65,925 യൂണിറ്റിൽ നിന്ന് 7.37 ശതമാനം വർധിച്ച് 11,44,516 യൂണിറ്റുകളായി. മൊത്തം ഇരുചക്ര വാഹനവില്പന 8.72 ശതമാനം വളർച്ച രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഇതേകാലയളവിലെ 16,56,304 യൂണിറ്റുകളിൽ നിന്ന് 18,00,672 യൂണിറ്റുകളായതായി സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്‌സ് (സിയാം) അറിയിച്ചു.

TAGS: Car Sales |