മാരുതി സെപ്റ്റംബറിൽ 1,13,759 കാറുകൾ വില്പന നടത്തി

Posted on: October 1, 2015

Maruti-Suzuki-Showroom-Big

ന്യൂഡൽഹി : മാരുതി സുസുക്കി സെപ്റ്റംബറിൽ 1,13,759 കാറുകൾ വില്പന നടത്തി. 3.7 ശതമാനം വളർച്ച കൈവരിച്ചു. ആഭ്യന്തര വിപണിയിൽ 1,06,083 കാറുകൾ വിറ്റഴിച്ചു. 7,676 കാറുകൾ കയറ്റുമതി ചെയ്തു.

2014 സെപ്റ്റംബറിൽ 1,09,742 കാറുകളായിരുന്നു വില്പന. നടപ്പു ധനകാര്യവർഷം ഏപ്രിൽ – സെപ്റ്റംബർ അർധ വർഷത്തിൽ 6,94,664 കാറുകൾ വിറ്റഴിച്ചു. മുൻവർഷം ഇതേകാലയളവിനേക്കാൾ 11.7 ശതമാനം വളർച്ച കൈവരിച്ചു.