മാർച്ചിൽ കാർവില്പനയിൽ നേരിയ ഇടിവ്

Posted on: April 8, 2016

New-Celerio-ZXI-Big

ന്യൂഡൽഹി : കാറുകളുടെ ആഭ്യന്തരവില്പന മാർച്ച് മാസത്തിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. 2015 മാർച്ചിൽ 9,46,758 കാറുകൾ വിറ്റഴിച്ചപ്പോൾ 2016 മാർച്ചിൽ 8,59,521 കാറുകൾ മാത്രമാണ് വിൽക്കാനായത്. വില്പനയിൽ0.3 ശതമാനം ഇടിവ്.

ഇരുചക്രവാഹന വില്പന 2016 മാർച്ചിൽ 10.92 ശതമാനം വർധിച്ച് 14,67,714 (13,23,184) യൂണിറ്റുകളായി. വാണിജ്യവാഹന വില്പന 22.03 ശതമാനം വർധിച്ച് 79,865 യൂണിറ്റുകളായി.

2015-16 ൽ കാർവില്പന 7.87 ശതമാനം വർധിച്ച് 20,25,479 യൂണിറ്റുകളായി. 2014-15 ൽ 18,77,706 യൂണിറ്റുകളായിരുന്നു.

TAGS: Car Sales |