ഓഗസ്റ്റിൽ കാർ വില്പനയിൽ കുതിപ്പ്

Posted on: September 1, 2015

Car-stock-yard--Big

ന്യൂഡൽഹി : ഓഗസ്റ്റിൽ കാർ വില്പനയിൽ കുതിപ്പ്. ഉത്പാദനത്തിലെന്നപോലെ വില്പനയിലും മാരുതി സുസുക്കി നേട്ടം കൈവരിച്ചു. മാരുതി സുസുക്കി ഓഗസ്റ്റിൽ 1,06,781 കാറുകൾ വിറ്റഴിച്ചു. മുൻവർഷം ഓഗസ്റ്റിനേക്കാൾ (98,304) 9 ശതമാനം വളർച്ചയാണിത്. അതേസമയം കയറ്റുമതി 2014 ഓഗസ്റ്റിലെ 12,472 യൂണിറ്റുകളിൽ നിന്ന് 11,083 യൂണിറ്റുകളായി കുറഞ്ഞു.

ഹ്യുണ്ടായ് മോട്ടോറിന്റെ വില്പന ഓഗസ്റ്റിൽ 13.50 ശതമാനം വർധിച്ച് 54,608 യൂണിറ്റുകളായി. കഴിഞ്ഞ ഓഗസ്റ്റിൽ 48,111 യൂണിറ്റുകളായിരുന്നു. ആഭ്യന്തര വിപണിയിലെ വില്പന 33,750 യൂണിറ്റുകളിൽ നിന്ന് 40,505 യൂണിറ്റുകളായി. കയറ്റുമതി കഴിഞ്ഞ ഓഗസ്റ്റിലെ 14,361 യൂണിറ്റുകളിൽ നിന്ന് 1.79 ശതമാനം കുറഞ്ഞ് 14,103 യൂണിറ്റുകളായി.

ജനറൽ മോട്ടോഴ്‌സ് അടുത്ത മാസം മുതൽ ഷെവർലെ ബീറ്റ് മെക്‌സിക്കോയിലേക്ക് കയറ്റുമതി ചെയ്യും. കഴിഞ്ഞവർഷം തെലെഗാവ് പ്ലാന്റിൽ നിന്നും ചിലിയിലേക്ക് കയറ്റുമതി ആരംഭിച്ചിരുന്നു. ഈ വർഷം 19,000 യൂണിറ്റിന്റെ കയറ്റുമതിയാണ് ലക്ഷ്യമിടുന്നത്.

TAGS: Car Sales |