ജൂണിൽ കാർ വില്പന കുറഞ്ഞു

Posted on: July 11, 2016

Honda-Brio-plant-Big

ന്യൂഡൽഹി : ആഭ്യന്തര വിപണിയിൽ കഴിഞ്ഞ മാസം കാർ വില്പന കുറഞ്ഞു. കാർ വില്പന 2015 ജൂണിലെ 1,62,655 യൂണിറ്റുകളിൽ നിന്ന് 5.18 ശതമാനം കുറഞ്ഞ് 2016 ജൂണിൽ 1,54,237 യൂണിറ്റുകളായി. എന്നാൽ യാത്ര വാഹന വില്പന 2.68 ശതമാനം വർധിച്ച് 2,23,454 (2,17,620 യൂണിറ്റ്) യൂണിറ്റുകളായതായി സൊസൈറ്റി ഓഫ് ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്‌സ് വ്യക്തമാക്കി.

മൊത്തം ഇരുചക്രവാഹന വില്പന കഴിഞ്ഞ വർഷം ജൂണിലെ 13,07,704 യൂണിറ്റിൽ നിന്ന് 12.26 ശതമാനം വർധിച്ച് 14,68,035 യൂണിറ്റുകളായി. മോട്ടോർസൈക്കിൾ വില്പനയിൽ 7.52 ശതമാനം വളർച്ച രേഖപ്പെടുത്തി. 2015 ജൂണിലെ 8,77,690 യൂണിറ്റിൽ നിന്ന് 2016 ജൂണിൽ 9,43,680 യൂണിറ്റുകളായി.

വാണിജ്യ വാഹന വില്പന 5.63 ശതമാനം വർധിച്ച് 56,032 യൂണിറ്റുകളായി.