ടി സി എസ് ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ഐടി കമ്പനിയായേക്കും

Posted on: May 9, 2019

മുംബൈ : ടാറ്റാ കൺസൾട്ടൻസി സർവീസസ് വിറ്റുവരവിൽ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ഐടി കമ്പനിയാകാൻ ഒരുങ്ങുന്നു. ഐബിഎം, ആക്‌സ്ഞ്ചർ എന്നിവയാണ് ടി സി എസിന് മുന്നിലുള്ളത്. യുഎസ് ഐടി ഭീമനായ ഡി എക്‌സ് സി ടെക്‌നോളജിയെ പിന്നിലാക്കാൻ കഴിഞ്ഞാൽ ടി സി എസിന് ഈ ചരിത്രനേട്ടം കൈവരിക്കാനാകും.

ടി സി എസ് 2018 -19 സാമ്പത്തിക വർഷം 20.91 ബില്യൺ ഡോളറിന്റെ വിറ്റുവരവ് നേടിയിരുന്നു. ഡി എക്‌സ് സി ടെക്‌നോളജീസ് ആദ്യ മൂന്ന് ക്വാർട്ടറുകളിൽ 15.47 ബില്യൺ ഡോളർ വിറ്റുവരവ് നേടിയിട്ടുണ്ട്. ഡി എക്‌സ് സി യുടെ നാലാം ക്വാർട്ടർ ഫലം മെയ് 23 ന് പുറത്തുവരും. വരുമാനത്തിൽ കുറവുണ്ടായാൽ ടി സി എസ്, ഡി എക്‌സ് ടിയെ മറികടക്കും.

TAGS: DXC Technology | TCS |