ടി സി എസിന് 5,568 കോടി രൂപ അറ്റാദായം

Posted on: October 16, 2014

ടാറ്റാ കൺസൾട്ടൻസി സർവീസസ് (ടി സി എസ്) 2014-15 ലെ രണ്ടാം ക്വാർട്ടറിൽ 5,568 കോടി അറ്റാദായം നേടി. മുൻവർഷം ഇതേകാലയളവിലെ 4,633 കോടിയിൽ നിന്ന് 13 ശതമാനം അറ്റാദായ വളർച്ച നേടി. വരുമാനം 20,977 കോടിയിൽ നിന്ന് 23,816 കോടി രൂപയായി.

രണ്ടാം ക്വാർട്ടറിൽ 20, 350 പേരെ നിയമിച്ചു. ഇതോടെ മൊത്തം ജീവനക്കാർ 3,13,757 ആയി. 50 മില്യൺ ഡോളർ ആസ്തിയുള്ള നാല് കമ്പനികളെയും 20 മില്യൺ ആസ്തിയുള്ള 9 കമ്പനികളെയും ഇടപാടുകാരായി ലഭിച്ചു.

സബ്‌സിഡയറിയായ സി എം സി ലിമിറ്റഡിനെ ലയിപ്പിക്കാൻ തീരുമാനിച്ചു. സി എം സി യുടെ 100 ഓഹരികളുള്ളവർക്ക് 79 ടി സി എസ് ഓഹരി വീതം ലഭിക്കും.ലയനത്തിനു ശേഷം ടി സി എസിന്റെ ഓഹരി മൂലധനം 197 കോടിയായി ഉയരും.