സിയാലിന് യാത്രക്കാരുടെ എണ്ണത്തിൽ 15.63 % വളർച്ച

Posted on: October 16, 2014

CIAL-D-Terminal-CS

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഏപ്രിൽ-സെപ്റ്റംബർ കാലയളവിൽ യാത്രക്കാരുടെ എണ്ണത്തിൽ 15.63 ശതമാനം വളർച്ച. ആഭ്യന്തരയാത്രക്കാർ 19.55 ശതമാനവും (12.32 ലക്ഷം) ഇന്റർനാഷണൽ യാത്രക്കാർ 13.19 ശതമാനവും (18.76 ലക്ഷം) വർധിച്ചു.

നടപ്പുവർഷത്തെ ആദ്യത്തെ ആറുമാസക്കാലത്ത് എയർക്രാഫ്റ്റ് മൂവ്‌മെന്റ് മുൻവർഷം ഇതേകാലയളവിലെ 22,418 ൽ നിന്ന് 24,990 ആയി വർധിച്ചു. ഇക്കാലയളവിൽ മൊത്തം 31.07 ലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്ത സിയാൽ 2014-15 ൽ 60 ലക്ഷം യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്. മുൻവർഷം 53.40 ലക്ഷം യാത്രക്കാരാണ് നെടുമ്പാശേരി വിമാനത്താവളം വഴി യാത്രചെയ്തത്.

പുതിയ അന്താരാഷ്ട്ര ടെർമിനൽ പൂർത്തിയാകുന്നതോടെ കൂടുതൽ ഇന്റർനാഷണൽ ഫ്‌ലൈറ്റുകൾ ആരംഭിക്കാനുള്ള സാധ്യത തെളിയുമെന്ന് സിയാൽ മാനേജിംഗ് ഡയറക്ടർ വി.ജെ കുര്യൻ ഐഎഎസ് പറഞ്ഞു.