May 2024
ഇന്‍ഷുറന്‍സ് തുക വൈകിയാല്‍ പലിശ
Posted on: January 1, 2019
മുംബൈ : മെഡിക്ലെയിം ആനുകൂല്യം വൈകിയാല്‍ പോളിസി ഉടമകള്‍ക്ക് പലിശ അവകാശപ്പെടാമെന്ന് മഹാരാഷ്ട്ര ഉപഭോക്തൃകോടതി. 2011 ല്‍ അണ്ഡാശയ ശസ്ത്രക്രിയക്ക് വിധേയയായ സ്ത്രീയുടെ ഹര്‍ജിയില്‍ ക്ലെയിം തുകയായ 1.67 ലക്ഷം രൂപക്കു പുറമെ തുക വൈകിയ കാലയളവിലേക്ക് 9 ശതമാനം പലിശ കൂടി നല്കാന് മഹാരാഷ്ട്ര സ്റ്റേറ്റ് കണ്‍സ്യൂമര്‍ ഡിസ്പ്യൂട്ട്സ് റിഡ്രസ്സല്‍ കമ്മിഷന് ഉത്തരവിട്ടു. ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയാണ് എതിര്‍കക്ഷി.
ആശുപത്രി ചെലവ് നല്കാന് ഇന്‍ഷുറന്‍സ് കമ്പനി വിസമ്മതിച്ചതിനെ തുടര്‍ന്ന് സ്ത്രീ ഇന്‍ഷുറന്‍സ് ഓംബുഡ്സ്മാനെ സമീപിക്കുകയും 2013 ഓക്ടോബറില്‍ അനുകൂല വിധി നേടുകയും ചെയ്തു.
എന്നാല്‍ ക്ലെയിം തുക കൈപ്പറ്റിയ ശേഷം ഇതിന്റെ പലിശ ആവശ്യപ്പെട്ട് വീണ്ടും സമീപിച്ചെങ്കിലും ഇന്‍ഷുറന്‍സ് കമ്പനി തള്ളുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഉപഭോക്തൃ കോടതിയെ സമീപിച്ചത്. നിയമ നടപടികളിലേക്ക് തള്ളിവിട്ടതിനുള്ള നഷ്ടപരിഹാരമായി 30,000 രൂപ വേറെ നല്‍കണമെന്ന് ഉത്തരവില്‍ പറയുന്നു.
TAGS: Insurance |
ട്രാന്സിപ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞത്തിന് അനുമതി
യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15 ശതമാനം വര്‍ധിച്ചു
നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന
ഇന്‍ഷുറന്‍സ് : ജനുവരി 1 മുതല്‍ പോളിസി വിവരങ്ങള്‍ കൂടുതല്‍ ലളിതമാക്കാന്‍ ഐആര്‍ഡിഎഐയുടെ ഉത്തരവ്
ഇൻഷുറൻസ് സ്റ്റാർട്ടപ്പ് വികവർ 10,000 ഏജന്റുമാരെ നിയമിക്കുന്നു
കോവിഡ് ക്ലെയിം 23,000 കോടി പിന്നിട്ടു
ഇൻഷുറൻസ് മേഖലയിൽ ഇനി 74 ശതമാനം വിദേശ നിക്ഷേപം
സ്വകാര്യ മേഖലയിലെ പ്രവാസി തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സുമായി സൗദി