ലെമണ്‍ ട്രീ റെന്റല്‍ ഹൗസിംഗ് ബിസിനസിലേക്ക്

Posted on: December 31, 2018

മുംബൈ : ഹോസ്പിറ്റാലിറ്റി സ്ഥാപനമായ ലെമണ്‍ ട്രീ ഹോട്ടല്‍സ് വാര്‍ബര്‍ഗ് പിന്‍കസുമായി ചേര്‍ന്ന് റെന്റല്‍ ഹൗസിംഗ് ബിസിനസ് രംഗത്തേക്കുള്ള ചുവടു വെച്ചു. വാര്‍ബര്‍ഗ് പിന്‍കസിന്റെ കീഴിലുള്ള മാഗ്നോലിയ ഗ്രോവ് ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡ് വഴിയാണ് ഹാംസ്‌റ്റെഡ് ലിവിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന നവസംരഭം യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്. സംയുക്ത സംരഭത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നതോടെ ലെമണ്‍ ട്രീ ഹോട്ടല്‍സിന്റെ ഓഹരികളുടെ മൂല്യം ഉയര്‍ന്നു.

ലെമണ്‍ ട്രീയ്ക്ക് 30 ശതമാനവും മാഗ്നോലിയ ഗ്രോവിന് 68 ശതമാനവുമായിരിക്കും സംയുക്ത സംരഭത്തിലെ പങ്കാളിത്തം. ബാക്കി രണ്ടു ശതമാനം ഓഹരികള്‍ ലെമണ്‍ ട്രീ എം ഡി യായ പതഞ്ജലി കേശ്വാനിയാണ് കൈവശം വെച്ചിരിക്കുന്നത്. ഇരു സ്ഥാപനങ്ങളും ആദ്യഘട്ടത്തില്‍ 1,500 കോടി രൂപയുടെ മൂലധന നിക്ഷേപം സംരഭത്തില്‍ നടത്തും.