ലെമൺ ട്രീ ഹോട്ടൽസ് കീസിനെ ഏറ്റെടുത്തു

Posted on: November 12, 2019

ന്യൂഡൽഹി : ലെമൺ ട്രീ ഹോട്ടൽസ് കീസിനെ ഏറ്റെടുത്തു. മൗറീഷ്യസിലെ ബെർഗ്രൂവൻ ഹോട്ടൽസിന്റെ ഉടമസ്ഥതയിലാണ് ഇന്ത്യയിലെ കീസ് ഹോട്ടലുകൾ. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് തുടങ്ങിയ 19 നഗരങ്ങളിലായി 21 കീസ് ഹോട്ടലുകളുണ്ട്.ഏറ്റെടുക്കൽ അടുത്ത മാസം പൂർത്തിയാകും. ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലും നാഷണൽ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലും ലിസ്റ്റ് ചെയ്ത കമ്പനിയാണ് ലെമൺ ട്രീ ഹോട്ടൽസ്.

2004 ൽ പ്രവർത്തനമാരംഭിച്ച ലെമൺ ട്രീക്ക് 45 നഗരങ്ങളിലായി 77 ഹോട്ടലുകളുണ്ട്. ആലപ്പുഴ മുഹമ്മയിലെ വേമ്പനാട് ലേക്ക് റിസോർട്ട് ആണ് ലെമൺ ട്രീയുടെ കേരളത്തിലെ ഏക സംരംഭം. ഇടപാട് പൂർത്തിയാകുന്നതോടെ ബെർഗ്രൂവൻ ഹോട്ടൽസ് ലെമൺ ട്രീയുടെ സബ്‌സിഡയറിയായി മാറും.