സ്‌നാപ്ഡീൽ 650 മില്യൺ ഡോളർ സമാഹരണത്തിന്

Posted on: October 15, 2014

Snapdeal-Founders-big

ഓൺലൈൻ റീട്ടെയ്‌ലറായ സ്‌നാപ്ഡീൽ വികസനപ്രവർത്തനങ്ങൾക്കായി 600-650 മില്യൺ ഡോളർ സമാഹരിക്കാൻ ഒരുങ്ങുന്നു. ഇന്ത്യൻ ഇ കൊമേഴ്‌സ് വിപണിയിലെ ഏറ്റവും വലിയ മൂലധനസമാഹരമാണിത്. ജൂലൈയിൽ ഫ്‌ലിപ്കാർട്ട് ഒരു ബില്യൺ ഡോളർ സമാഹരിച്ചിരുന്നു. ആമസോൺ ഡോട്ട്‌കോമും ഇന്ത്യയിൽ വൻ വികസനത്തിനു തയാറെടുക്കുകയാണ്.

ജപ്പാനിലെ സോഫ്റ്റ് ബാങ്ക് കോർപറേഷൻ, ഇ ബേ, തെമസെക് ഹോൾഡിംഗ്‌സ്, ടാറ്റാ ഗ്രൂപ്പ് ചെയർമാൻ എമിരറ്റസ് രത്തൻ ടാറ്റാ എന്നിവരാണ് നിലവിലുള്ള നിക്ഷേപകർ. കഴിഞ്ഞ വർഷം 10 ബില്യൺ ഡോളറായിരുന്ന ഇന്ത്യൻ ഇ കൊമേഴ്‌സ് വിപണിയുടെ വിറ്റുവരവ് അടുത്ത അഞ്ചു വർഷത്തിനുള്ളിൽ 43 ബില്യൺ ഡോളറായി ഉയരുമെന്നാണ് വിലയിരുത്തൽ.