മരുന്നുകളുടെ വിതരണത്തിനും ലാബ് പരിശോധനയ്ക്കുമായി സ്നാപ്ഡീലും മെഡ് ലൈഫും കൈകോര്‍ക്കുന്നു

Posted on: May 7, 2020

കൊച്ചി : ഇ-ഹെല്‍ത്ത് പ്ലാറ്റ്‌ഫോമായ  മെഡ് ലൈഫും ഇ-കൊമേഴ്സ് സ്ഥാപനമായ സ്നാപ്ഡീലും സഹകരിച്ച് ഉപഭോക്താക്കള്‍ക്ക് മരുന്നുകള്‍ എത്തിക്കുന്നതിനും ഫുള്‍ ബോഡി ഹെല്‍ത്ത് ചെക്കപ്പിനും സൗകര്യമൊരുക്കുന്നു. ഈ സഹകരണത്തിലൂടെ മെഡ് ലൈഫിന്റെ ആരോഗ്യ സേവനം രാജ്യത്തെ ലക്ഷക്കണക്കിന് വരുന്ന കുടുംബങ്ങളിലേക്കെത്തിക്കുകയാണ് ലക്ഷ്യം.

സ്നാപ്ഡീല്‍ ഉപഭോക്താക്കള്‍ക്ക് സാധുവായ പ്രിസ്‌ക്രിപ്ഷനോടു കൂടി മരുന്നുകള്‍ ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യാം. വേണ്ട സുരക്ഷാ ഉപകരണങ്ങളോടെ മെഡ് ലൈഫ്  വിതരണക്കാര്‍ 24 മണിക്കൂറിനകം ഓര്‍ഡര്‍ വീട്ടിലെത്തിക്കും. ഇതോടൊപ്പം ഡയബറ്റീസ് സ്‌ക്രീനിംഗ്, തൈറോയിഡ് പരിശോധന ഉള്‍പ്പടെയുള്ള നിരവധി ടെസ്റ്റുകളും ഇവര്‍ വാഗ്ദാനം ചെയ്യുന്നു.

കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി വീട്ടിലിരിക്കുന്നവര്‍ക്ക് സുരക്ഷിതമായി ആവശ്യമായ ടെസ്റ്റുകള്‍ ഇതുവഴി നടത്താം. സ്നാപ്ഡീല്‍ ഉപഭോക്താക്കള്‍ക്ക് വീട്ടില്‍ തന്നെ കോവിഡ്-19 ടെസ്റ്റ് നടത്താനുള്ള അവസരവും മെഡ് ലൈഫ്  ഒരുക്കുന്നുണ്ട്. എന്നാല്‍ രോഗി ആവശ്യമായ നിബന്ധനകള്‍ പാലിച്ചിരിക്കണം. മുന്‍കൂട്ടി ഉറപ്പിച്ച സമയത്ത് എത്തി ഇവര്‍ സാമ്പിള്‍ കളക്റ്റ് ചെയ്യും. 48 മണിക്കൂറിനുള്ളില്‍ റിസള്‍ട്ട് നല്‍കുകയും ചെയ്യും.  പ്രത്യേക ചാര്‍ജുകളൊന്നും ഇല്ല.

TAGS: Medlife | Snapdeal |