പൊതുമേഖലാ ബാങ്കുകള്‍ക്ക് 42,000 കോടി

Posted on: November 27, 2018

ന്യൂഡല്‍ഹി : പൊതുമേഖലാ ബാങ്കുകളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തതിനു അടുത്ത വര്‍ഷം മാര്‍ച്ചോടെ സര്‍ക്കാര്‍ 42, 000 കോടി രൂപ കൈമാറും. ഇതിന്റെ ആദ്യഘട്ടം അടുത്ത മാസം വിതരണം നടത്തും.

ഈ വര്‍ഷം ആദ്യം ബാങ്കുകള്‍ക്ക് 11,336 കോടി രൂപ നല്‍കിയിരുന്നു. 2.11 ലക്ഷം കോടി രൂപയുടെ പദ്ധതിയാണ് കഴിഞ്ഞ ഒക്‌ടോബറില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.